National News

വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപണം; തമിഴ് നാട്ടിൽ ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

തമിഴ് നാട്ടിൽ ബി ജെ പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയാണു അറസ്റ്റിലായത്. മധുരയിലെ ഒരു ശുചീകരണ തൊഴിലാളി മരിച്ചെന്ന് ആരോപിച്ച് സിപിഐഎം മധുര എംപി വെങ്കടേശ്വൻ, സിപിഐഎം കൗൺസിലർ വിശ്വനാഥൻ എന്നിവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സൂര്യ ട്വീറ്റ് ചെയ്യുകയായിരുന്നു.
തോട്ടിപ്പണി നിയമം മൂലം നിരോധിച്ചതാണെന്നും എന്നിട്ടും അദ്ദേഹത്തിനു ആ പണി ചെയ്യേണ്ടി വന്നതായും തുടർന്നു അലർജിബാധിച്ച് മരിച്ചെന്നുമായിരുന്നു സൂര്യയുടെ ആരോപണം. വിഷയത്തിൽ മധുര എംപി വെങ്കടേശ്വൻ മൗനം പാലിക്കുന്നതായും സൂര്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മധുരയിൽ ഇങ്ങനൊരു സംഭവം നടന്നിട്ടല്ലെന്നാണു പോലീസ് പറയുന്നത്.

അതേ സമയം, നേതാവിന്റെ അറസ്റ്റിനെതിരെ രൂക്ഷപ്രതികരണമാണു ബിജെപി നടത്തുന്നത്. ‘‘ഡിഎംകെ സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാൻ ശ്രമിച്ചതാണു സൂര്യ ചെയ്ത തെറ്റ്. വിമർശനങ്ങളിൽ അസ്വസ്ഥതപ്പെടുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭരണസംവിധാനം ഉപയോഗിച്ച് അടിച്ചമർത്തുന്നതും ഒരു ഏകാധിപതി വളർന്നുവരുന്നതിന്റെ ലക്ഷണമാണ്’’– ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും അറസ്റ്റിനെ അപലപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!