ലഡാക്കിലെ ഗല്‍വന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഏറ്റുമുട്ടലിന് ശേഷം നാല് ഇന്ത്യന്‍ സൈനികര്‍ അതിഗുരതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാല് സൈനികര്‍ ഗുരതരാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരെങ്കിലും വീരമൃത്യുവരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള ഗല്‍വന്‍ നദിയിലേക്കുവീഴുകയായിരുന്നുവെന്നാണു സൂചന. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

