Kerala Local News

‘ എന്റെ കേരളം’: കോഴിക്കോട് വിപണന മേളയിൽ ജനത്തിരക്കേറെ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന – വിപണന മേളയിൽ ജനതിരക്കേറുന്നു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭക വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ വിപണന മേളയിൽ ജില്ലയിലെ പൊതു, സ്വകാര്യ മേഖലകളിലെ നൂറിലേറെ സംരംഭങ്ങളാണ് കൈ കോർത്തത്.

കോഫി പൗഡർ, പുനരുപയോഗ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച റൂഫ് ടൈൽസ് , മെഴുകുതിരി നിർമ്മാണ യൂണിറ്റായ “മെഴുക്”, ഇളനീർ ഉത്പന്നങ്ങൾ ലഭ്യമാകുന്ന കോക്കനട്ട് സ്നോബാൾ, ബേക്കറി സാധങ്ങൾ, ശീതള പാനീയങ്ങൾ, സോപ്പ്, അലക്ക് പൗഡർ നിർമ്മാണ യൂണിറ്റുകൾ, ഭക്ഷ്യ – ഭക്ഷ്യേതര ഉത്പന്നങ്ങൾ തുടങ്ങിയ നിരവധി വ്യത്യസ്ത സംരംഭങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് മേളയിലുള്ളത്.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ( DLSA) സ്റ്റാൾ, ഫയർ ഫോഴ്സ് സ്റ്റാൾ, പോലീസ് സ്റ്റാൾ, വനം വകുപ്പ് സ്റ്റാൾ, ജയിൽ വകുപ്പ് സ്റ്റാൾ, ഐ ടി സ്റ്റാൾ തുടങ്ങിയവ വിപണന മേളയെ വ്യത്യസ്ഥമാക്കുന്നു. യുവ സംരംഭകർ, സ്ത്രീ സംരംഭകർ , വിവിധ കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ വിജയകരമായി നടക്കുന്ന സ്ഥാപനങ്ങളാണ് കൂടുതലും.

വ്യവസായ വകുപ്പിന്റെ കീഴിലായി മൊത്തം 113 സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ ജില്ലാ വ്യവസായ വകുപ്പിന്റെ സ്റ്റാളും പുതിയ സംരംഭകർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്. വിവിധ സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ മാർഗ നിർദ്ദേശം, സംരംഭക ആശയങ്ങൾക്ക് പിന്തുണ, പുതുതായി സംരംഭം തുടങ്ങുന്നവർക്ക് രജിസ്ട്രേഷനുള്ള സൗകര്യം കൂടാതെ വ്യവസായ വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകവും വിപണന മേളയിൽ നൽകുന്നുണ്ട്. പുത്തൻ വ്യവസായ ആശയങ്ങൾ അവതരിപ്പിക്കാനും സംരംഭങ്ങളെ കുറിച്ച് അന്വേഷിക്കാനും നിരവധിയാളുകളാണ് ദിവസവും വ്യവസായ വകുപ്പിന്റെ സ്റ്റാളിലെത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!