മെയ് 31 വരെ തുടരുന്ന രാജ്യവ്യാപകമായ ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിൽ
- പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല.
- മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല
- സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. ഓണ്‍ലൈന്‍/ വിദൂര വിദ്യാഭ്യാസം അനുവദിക്കും
- ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ എന്നിവ അടഞ്ഞു കിടക്കും.
- സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കില്ല. ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയും തുറക്കില്ല.
- എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, വിനോദ, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവക്കും അനുമതി ഇല്ല.
- ആരാധാനലയങ്ങളും തുറക്കില്ല.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളവ
- സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനാന്തര യാത്രക്ക് അനുമതി.
- സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനത്തിനുള്ളില്‍ നിയന്ത്രണങ്ങളോടെ യാത്രാനുമതി.
ഇതിനു പുറമെ, റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. റെഡ്, ഓറഞ്ച്, സോണുകള്‍ക്കുള്ളില്‍ കണ്ടെയ്ന്‍മെന്റ്, ബഫര്‍ സോണുകള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. ഈ സോണുകളില്‍ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്രക്ക് അനുമതി ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തമാക്കും.
നൈറ്റ് കര്‍ഫ്യൂ
രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ അവശ്യ സര്‍വീസ് ഒഴികെ സഞ്ചാരത്തിന് നിരോധനം. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടത്തിന് ഉത്തരവുകള്‍ ഇറക്കാം.
ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ഒഴികെ, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, 10 വയസില്‍ താഴെ പ്രായമുള്ളവര്‍ എന്നീ ആളുകള്‍ പുറത്തിറങ്ങരുത് എന്നും കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.