കോഴിക്കോട് : സംസ്ഥാനത്ത് എത്തുന്ന വിദേശ മലയാളികളെ നിരീക്ഷണത്തിൽ കഴിയുന്നതിന് വേണ്ടി കുന്ദമംഗലം ഐ എ എം കെ ഹോസ്റ്റൽ പിടിച്ചെടുത്ത് ജില്ലാ ഭരണകൂടം കോവിഡ് കെയർ സെന്ററാക്കി.
നേരത്തെ ജില്ലാ ഭരണകൂടം നൽകിയ അപേക്ഷയിൽ വിട്ടു നൽകാൻ ബുദ്ധിമുട്ടയെന്ന കാര്യം ഐ എ എം കെ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദുരന്തം നിവാരണ നിയമത്തിനു കീഴിയിലെ എപിഡെമിക് ആക്ട് പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം പിടിച്ചെടുത്തത്.
ഡെപ്യൂട്ടി കളക്ടർ ബിജു, കോഴിക്കോട് തലസീദാർ ശുഭൻ, സ്പെഷ്യൽ തലസീദാർ റീത്ത, കുന്ദമംഗലം സി ഐ ഡൊമനിക് (SHO), കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ ജോർജ്, വില്ലേജ് ഓഫീസർ ശ്രീജിത്ത് പി വി എന്നിവർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി അധികൃതർക്ക് ഉത്തരവ് കൈമാറി. ശേഷം സുരക്ഷ പരിശോധനങ്ങൾ നടത്തി.
നിലവിൽ പ്രവാസികളുടെ നിരീക്ഷണ കാലയളവ് വർധിപ്പിക്കാനായി സർക്കാർ ശ്രമം നടത്തുന്നുണ്ട്. സൂക്ഷമ പരിശോധനയുടെ ഭാഗമായി 7ദിവസം എന്നത് 14 ആയി തന്നെ കേന്ദ്ര നിർദ്ദേശത്തിനനുസരിച്ച് മാറ്റാൻ സാധ്യതയുണ്ട്. നേരത്തെ വന്നവർ ഒരാഴ്ച കഴിഞ്ഞിട്ടും നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മാറ്റിയിട്ടില്ല ഈ സാഹചര്യത്തിൽ നിരീക്ഷണ കേന്ദ്രങ്ങൾ വർധിപ്പിക്കുക എന്നതാണ് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമായാണ് ഐ എ എം കെ യിൽ 50 റൂമുകൾ സജീകരിച്ചിരിക്കുന്നത്.
നാട്ടിലേക്ക് തിരിച്ചെത്തുന്ന മലയാളികളിൽ രോഗ ലക്ഷണം ഉള്ളവരെ നേരിട്ട് ആശുപത്രിയിലേക്കും, ഗർഭിണികളെയും, കുട്ടികളെയും വീടുകളിലും നിരീക്ഷണത്തിൽ വെക്കുകയാണ്. അല്ലാതെ വരുന്ന മുഴുവൻ പ്രവാസികളെയും സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളിലാണ് പാർപ്പിക്കുന്നത്. നിലവിൽ മലയാളികൾ കൂടുതലായി വരുന്ന സാഹചര്യത്തിലാണ് തയ്യാറെടുപ്പ് എന്ന നിലയ്ക്ക് ഐ എ എം കെയും നിരീക്ഷണ കേന്ദ്രമാക്കി മാറ്റിയത്.