കുന്ദമംഗലം: നോർത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക് ഡൗൺ വിജ്ഞാനപ്രദമാക്കുന്നതിനായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 20 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടായിരുന്നത്. മത്സരാർത്ഥികൾക്കുള്ള ചോദ്യങ്ങൾ രാത്രി 8 മണിക്ക് നൽകുകയും 10 മിനിറ്റിനകം, അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരം ക്രമപെടുത്തിയത് 200 ഓളം ആളുകൾ പങ്കെടുത്ത 10ദിവസം നീണ്ടു നിന്ന ഓൺലൈൻ ക്വിസ്സ് മത്സരം.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുജിത്തിന് ഡിസി ബുക്സിൻ്റെ ബുക്ക് കൂപ്പൺ ഡി വൈ എഫ് ഐ കുന്ദമംഗലം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി.പി. ഷിനിൽ നൽകി. സുഗേഷ് എം.കെ,
ഹാസിൽ.കെ, ശ്രീരൂപ് ടി.കെ, എന്നിവർ പങ്കെടുത്തു. രണ്ടാം സ്ഥാനം പി.പി.ദിവ്യ നെല്ലിക്കോട്, മൂന്നാം സ്ഥാനം പി.പി.സുബീഷ് കണ്ണൂർ ,DC ബുക്സി,ൻ്റെ പുസ്തക കൂപ്പണാണ് സമ്മാനമാ,യി നൽകിയത്. രണ്ടും മൂന്നും, സ്ഥാനക്കാർക്കുള്ള സമ്മാനം പോസ്റ്റലായി അയച്ചു നൽകി.