സൗന്ദര്യം വർധിക്കാനായി പുത്തൻ വഴികൾ തേടാത്തവരായി ആരുമുണ്ടാവില്ല. എളുപ്പത്തിൽ മുഖത്തിനും ചുണ്ടിനും കൈകൾക്കുമെല്ലാം ഭംഗി കിട്ടാനായി എന്തും ചെയ്യും ചിലർ. എന്നാൽ വിശ്വസിച്ച് നമ്മൾ ചെയ്യുന്ന ടിപ്സ് തിരിച്ചടിച്ചാലോ. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ലൊസാഞ്ചലസിൽ ഒരു ഇരുപത്തിയേഴുകാരിക്ക്. തന്റെ ചുണ്ടുകൾ ഇഞ്ചക്ഷനിലൂടെ വലിപ്പം വെപ്പിക്കാൻ ശ്രമിച്ച യുവതിക്കാണ് ദാരുണ അവസ്ഥയുണ്ടായത്.
ജെസീക്ക ബുർക്കോ എന്ന യുവതി ടിക് ടോക് വിഡിയോയിലൂടെയാണ് ലിപ് ഫില്ലിങ്ങിനിടെ തനിക്ക് സംഭവിച്ച പിഴവ് പങ്കുവെച്ചത്. മുമ്പ് 6 തവണ ലിപ് ഫില്ലിങ് ചെയ്തിട്ടുണ്ടെന്നും അവസാന തവണ സൗജന്യമായി ചെയ്തതാണെന്നും വിഡിയോയിൽ പറഞ്ഞു. ലിപ് ഫില്ലിങ്ങിന് മുമ്പ് തന്റെ ചുണ്ടുകൾ എങ്ങനെയായിരുന്നെന്നും അതിന് ശേഷം എന്തു സംഭവിച്ചെന്നും യുവതി വിഡിയോയിൽ വ്യക്തമാക്കി.