National News

വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തെരുവിലിറങ്ങി ജനം; കർണാടകയിലെ ഹുബ്ബള്ളിയിൽ നിരോധാജ്ഞ

വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി കർണാടകയിൽ തെരുവിലിറങ്ങി ജനം. കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന ആക്രമ സംഭവങ്ങളിൽ 40 പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പോലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമകാരികൾ നിരവധി പോലീസ് വാഹനങ്ങൾ തകർത്തിട്ടുണ്ട്.
ഹുബ്ബള്ളിയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്റ്റാറ്റസിൽ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച അഭിഷേക് ഹിരേമത് എന്ന ആളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ ആളുകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ ഇവർ പൊലീസ് വാഹനങ്ങൾക്ക് കേട് വരുത്തി. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നിരമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!