മാർവൽ സിനിമാസിന്റെ സൂപ്പർ ഹീറോ സിനിമ സ്പൈഡർമാൻ നോ വേ ഹോം 292 തവണ കണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവാണ് സ്പൈഡർമാൻ 292 തവണ കണ്ട് ഒരു സിനിമ ഏറ്റവും കൂടുതൽ കണ്ട ആളെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്.
നേരത്തെ, മാർവലിൻ്റെ തന്നെ അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ട് റാമിറോ റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡ് പിന്നീട് ഫ്രഞ്ച് സിനിമ കാമെലോട്ടിൻ്റെ ആദ്യ ഭാഗം 204 തവണ കണ്ട് അർനോഡ് ക്ലെയിൻ എന്ന ഫ്രാൻസ് സ്വദേശി തകർത്തു. എന്നാൽ, സ്പൈഡർമാൻ നോ വേ ഹോമിലൂടെ റാമിറോ റെക്കോർഡ് വീണ്ടും തിരിച്ചു പിടിച്ചു .

