കോഴിക്കോട് : അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ എം.എൽ.എ, കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷത്തിന് സർക്കാർ ഉത്തരവ്. നേരത്തെ അഴീക്കോടെ പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.
പരാതിയിൽ വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു..2017- ൽ സ്കൂളിൽ ഹയർ സെക്കന്‍ഡറി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതിക്കാരൻ.
അതേ സമയം കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ നടപടിക്കെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ പ്രേരിതമാണ് നടപടിയെന്ന് എം പി കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തനിക്കെതിരെ ഈ നീക്കങ്ങൾ നടത്തുന്നത് പിണറായി വിജയമാണെന്നും ഒരടിയും പിന്നോട്ടില്ലയെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് പിന്തുണയായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. അതേ ആരോപണങ്ങൾ പിന്തളളി മന്ത്രി ഇ പി ജയരാജൻ

