Trending

ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം

കൊളവള്ളിയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.കേരള, കര്‍ണാടക അതിര്‍ത്തിയിലെ കൊളവള്ളി, ചീയമ്പം പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസം കൊളവള്ളിയിലാണ് കാട്ടാനകള്‍ കൂട്ടമായെത്തിയത്. വലിയ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കിടങ്ങുകളുടെ സംരക്ഷണത്തിന് പദ്ധതികളില്ലാത്തതിനാല്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലയില്‍ നിന്നും കബനിപ്പുഴ കടന്ന് കാട്ടാനകള്‍ പകല്‍പോലും കൃഷിയിടത്തിലിറങ്ങുന്നത് പതിവാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പ് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ദിവസങ്ങളിലും വൈദ്യുതി പ്രവര്‍ത്തനരഹിതമാകുന്നത് മൂലം ആനകള്‍ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാന്‍ കാരണമാകുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് പദ്ധതികള്‍ തയ്യാറാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പകല്‍പോലും ആനകള്‍ കൃഷിയിടത്തിലിറങ്ങാന്‍ തുടങ്ങിയതോടെ പ്രദേശത്തെ കോളനികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് പുഴയില്‍ അലക്കാനും കുളിക്കാനും പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!