Trending

സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന പെൺകുട്ടിക്ക് നേരെ ന​ഗ്നത പ്രദർശനം യുവാവ് അറസ്റ്റിൽ

ചെറുപുഴ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ന​ഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നിര്‍മാണ തൊഴിലാളി ആലക്കോട് വെള്ളാട്പാത്തന്‍ പാറയിലെ കുന്നപ്പള്ളിക്കാട്ടില്‍ ഹൗസില്‍ ജോബി വര്‍ഗീസിനെ(39)യാണ് ചെറുപുഴ എസ്.ഐ എം.പി ഷാജി പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 14ന് വൈകുന്നേരമാണ് സംഭവം.

സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ഇയാള്‍ ന​ഗ്നത പ്രദര്‍ശനം നടത്തിയത്. വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് ചെറുപുഴ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് ഇയാളെ കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ പിടികൂടി പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!