ജോലിക്കിടെ തെങ്ങിൽ നിന്ന് വീണുമരിച്ചു
കുന്ദമംഗലം: തെങ്ങ് കയറ്റ തൊഴിലാളി ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരിച്ചു. തുവ്വക്കുന്നത്ത് തടായിൽ ബാലകൃഷ്ണൻ(67) ആണ് മരിച്ചത്. കുന്ദമംഗലം അങ്ങാടിക്കടുത്ത് ഒരു വീട്ടുപറമ്പിൽ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറവെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യ:-പ്രസീത. മക്കൾ:- ഷിബിന, സബീഷ്. മരുമകൻ:-ഷിനേഷ്(കുരുവട്ടൂർ). സംസ്കാരം വെള്ളിയാഴ്ചഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.

