National News

വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’;പരാമര്‍ശവുമായി ബിജെപി എംപി പ്രജ്ഞാ സിങ്

കർണാടകയിലെ ഹിജാബ് വിവാദം ചർച്ചയാകുന്നതിനിടെ പ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’ അവർ പറഞ്ഞു.
മദ്രസകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു. ഭോപ്പാൽ എംപി പറഞ്ഞുബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് താക്കൂര്‍ അഭിപ്രായം വ്യക്തമാക്കിയത്. “നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് പ്രയോഗിക്കുകയോ ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആചാരം പിന്തുടരാം. എന്നാല്‍ നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളലും ഹിജാബ് ധരിക്കാനും ഖിജാബ് പ്രയോഗിക്കാനും തുടങ്ങിയാല്‍ അത് അനുവദിച്ച് തരില്ല” പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു.
ഹിജാബ് ഒരു പര്‍ദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവര്‍ക്കെതിരെ പര്‍ദ്ദ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നതിനാല്‍ ദുഷിച്ച കണ്ണുകളോടെ കാണില്ലെന്നത് ഉറപ്പാണെന്നും പ്രഗ്യാ സിങ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!