രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 541 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസത്തേതിലും 11 ശതമാനം വർധനയാണ് പ്രതിദിന രോഗബാധിതരിൽ രേഖപ്പെടുത്തിയത്. പ്രതിദിന ടി പി ആർ 2.61% ആയി. 24 മണിക്കൂറിനിടെ 82, 988 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നിർക്ക് 97. 94 ശതമാനമായി ഉയർന്നു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.32 ലക്ഷമാണ്. അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 34.75 ലക്ഷം വാക്സിന് ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 174.24 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.
രാജ്യത്ത് 30,757 പേര്‍ക്ക് കോവിഡ്;541 മരണം

