International News

പാകിസ്താനിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

ചൊവാഴ്ച പാകിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്‌ലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തെ അപലപിച്ച പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാഖിനും സിറിയയ്ക്കും ശേഷം ഇറാൻ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാൻ ചൊവ്വാഴ്ച ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ഇറാഖിലെ ഇസ്രായേൽ ചാര സംഘടന മൊസാദിന്റെ ആസ്ഥാനം ഇറാൻ ആക്രമിച്ചിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വടക്കൻ സിറിയയിലെ താവളങ്ങൾക്കുനേരേയും ഇറാൻ നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പാകിസ്താനിലും ആക്രമണം നടത്തിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!