നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാര്‍ക്ക് വിവാഹ മാല എടുത്ത് നല്‍കിയത്.
ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയത് വന്‍ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, നടന്‍ മോഹന്‍ലാല്‍, തെന്നിന്ത്യന്‍ താരം ഖുശ്ബു, ജയറാം, സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.