Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ജീവതാളം സ്ക്രീനിംഗ് ക്യാമ്പുകൾ ആരംഭിച്ചു.

: ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണവും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിനായുള്ള ജീവതാളം പദ്ധതിയുടെ വാർഡ് തല സർവേയ്ക്കുശേഷം 18 വയസ്സിനുമുകളിലുള്ളവർക്കുള്ള ആരോഗ്യ ടെസ്റ്റിനായുള്ള സ്ക്രീനിംഗ് ക്യാമ്പുകൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. രണ്ടാം വാർഡിലെ വെസ്റ്റ് പിലാശ്ശേരി ക്ലസ്റ്ററിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്‌ഘാടനം ചെയ്തു. ആശാ വർക്കർ ഷീബ സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് മിനി കെ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത ക്യാമ്പിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രജിത് കുമാർ എം എൻ ബോധവൽക്കരണ ക്ലാസ് എടുത്തു. എം എൽ എസ് പി സിസ്റ്റർ മാരായ അനുഷ കെ, ദിൽന പി, സുധീഷ് പുൽകുന്നുമ്മൽ, ആശാ വർക്കർ സിന്ധു തുടങ്ങിയവർ സംസാരിച്ചു. ബി പി, ഷുഗർ പരിശോധന, ബി എം ഐ നിർണ്ണയം, ഹെൽത്ത്‌ എഡ്യൂക്കേഷൻ, കൗൺസിലിംഗ്, റഫറൽ സർവീസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!