International News

പുതപ്പിനെ വിവാഹം ചെയ്ത് 49-കാരി,കാരണം വിചിത്രം,സോഷ്യൽ മീഡിയയിൽ വൈറൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വ്യത്യസ്തമായൊരു വിവാഹ വാർത്തയാണ്.യുകെയിലെ ഒരു 49കാരി തന്റെ പുതപ്പിനെ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന വാർത്തയാണ് പുറത്തേക്ക് എത്തിയത്.കാമുകന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഈ വിവാഹം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പാസ്‌കല്‍ സെലിക് എന്ന യുവതി 2019- ലാണ് വിവാഹിതയാവാന്‍ ആലോചിക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായതില്‍വെച്ച് വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുമുള്ള വിശ്വസ്തമായ ബന്ധമാണ് പുതപ്പിനോടുള്ളതെന്നും അത് തനിക്കുവേണ്ടി എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാകുമെന്നും പാസ്‌കല്‍ സെലിക് പറയുന്നു. തന്റെ കാമുകനായ ജോണിക്ക് ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുമെന്നും തന്റെ പുതപ്പിനോട് കാമുകന്‍ ഇതുവരെ അസൂയ കാണിച്ചിട്ടില്ലെന്നും പാസ്‌കല്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ഫെബ്രുവരി 22- നായിരുന്നു വിവാഹം നടന്നത്. പാട്ടും ആഘോഷവുമൊക്കെയുള്ള ചടങ്ങിൽ, പാസ്‌കലിന്റെ ആഗ്രഹം പോലെതന്നെ നിരവധി ആളുകള്‍ എത്തിയിരുന്നു. അന്നേ ദിനം പാസ്‌കല്‍ ഒരു നൈറ്റ്ഗൗണും സ്ലിപ്പറുമായിരുന്നു ധരിച്ചത്. വിരുന്നിനു വന്ന അതിഥികളോടും പാസ്‌കല്‍ തന്നെ പോലെ നൈറ്റ്​ഗൗണുകൾ ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന ഒരു ഇവന്റ് ഓര്‍ഗനൈസറുടെ സഹായവും പാസ്‌കല്‍ തെരഞ്ഞെടുത്തിരുന്നു.

ഫെബ്രുവരി 14-നോട് അടുത്ത ദിവസമായിരുന്നു പാസ്‌കലിന്റെ വിവാഹം നടന്നത്. സിംഗിളായി ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ വിഷമങ്ങളകറ്റാനുമുളള ഒരു അവസരം കൂടിയായിരുന്നു തന്റെ വ്യത്യസ്തമായ വിവാഹമെന്നാണ് പാസ്‌കല്‍ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!