വളാഞ്ചേരി വട്ടപ്പാറയിൽ വാഹന പരിശോധനക്കിടെ 300 കുപ്പി മദ്യം പോലീസ് പിടികൂടി.ഹൈവേ പട്രോളിംഗിനിടെയാണ് തൃശൂർ സ്വദേശി അനിൽകുമാർ പിടിയിലായത്.ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം.
മാഹിയിൽ നിന്നും 500 ml ഉൾക്കൊള്ളുന്ന 300 കുപ്പി മദ്യവുമായി വരുന്ന വഴിയിൽ വളാഞ്ചേരി വട്ടപ്പാറയിൽ വെച്ചാണ് സംശയം തോന്നിയ പോലീസുകാർ വാഹനം പരിശോധിച്ചത്. സംഭവത്തിൽ അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.