രാജ്യത്ത് 24 മണിക്കൂറിനിടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,58,089 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37.38 ദശലക്ഷമായി ഉയർന്നു. 24 മണിക്കൂറിനിടെ 385 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതൊടെ ആകെ മരണസംഖ്യ 4,86,451 ആയി.
സജീവ രോഗികളുടെ എണ്ണം 16 ലക്ഷമായി. അതേസമയം രോഗമുക്തി നിരക്കിൽ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. 94.27 ശതമാനമാണ് നിലവിലെ നിരക്ക്. ഇന്നലത്തെതിനെ അപേക്ഷിച്ച് 6.02 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്.ഇതുവരെ 157 കോടി ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു.

