Trending

പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ആക്രമണം. ഇനിയും നോക്കി ഇരിക്കില്ല, പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഇങ്ങനെ ഒരു യാത്ര നടത്താൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരൻ്റെ പ്രതികരണം. കേരള കോൺഗ്രസിനെയും സഹ പ്രവർത്തകരെയും പിണറായി അപമാനിക്കുന്നു. ശൈലജ ടീച്ചറെ പോലും അപമാനിക്കുന്നുവെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു. കേരള കോൺഗ്രസിന് എത് നിമിഷവും യുഡിഎഫിലേക്ക് മടങ്ങി വരാം. യുഡിഎഫിൽ അവർക്ക് തെറ്റ് പറ്റിയാലും അവരോട് ക്ഷമ പറയാനുള്ള മര്യാദ കാണിച്ചിട്ടുണ്ട്. അപമാനം സഹിച്ചു തുടരണോ എന്ന് അവർ തീരുമാനിക്കണം. ശബരിമലയിൽ ഇതുവരെയുള്ള സർക്കാരുകൾ ചെയ്തത് ഒന്നും ഈ സർക്കാർ ചെയ്തില്ല. ഇപ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. മുഖ്യമന്ത്രിയെ യാത്രയിൽ അനുഗമിക്കുന്നത് ഗുണ്ടകളാണ്.തെണ്ടികളും തെമ്മാടികളുമാണ്. ശബരിമല സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. വീടും നാടും ഞങ്ങൾക്കറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ ഇത്തരക്കാർ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗൺമാൻ മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറഞ്ഞു.ശബരിമലയിൽ ഡ്യൂട്ടിക്ക് വിടാൻ പൊലീസില്ലാത്തപ്പോൾ നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മർദ്ദിച്ചത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുന്നു. പൊലീസ് ഫോഴ്സിലെ പേരു കേട്ട ക്രിമിനലുകളാണ് ഒപ്പമുള്ളതെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ഞങ്ങളും നടത്തും. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്.സാഡിസ്റ്റ് മനോനിലയാണ് മുഖ്യമന്ത്രിക്ക്. മര്യാദയുടെ അതിർവരമ്പ് ലംഘിക്കുകയാണ്. രാജാവ് എഴുന്നള്ളുമ്പോൾ പ്രതിഷേധം പാടില്ലെന്നാകും. മുഖ്യമന്ത്രി മരുന്നു കഴിക്കാൻ മറന്ന് പോവുന്നുണ്ടെന്നാണ് സംശയം, മന്ത്രിമാരതെടുത്ത് കൊടുക്കണം. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള യാത്രയെന്നും സതീശൻ പറഞ്ഞു. ഗവർണർക്കെതിരായ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം ഇരട്ട നീതിയാണ്. സെനറ്റ് നോമിനേഷൻ തയ്യാറാക്കിയ ആളെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. എസ്എഫ്ആ മാർച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!