വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ലൈഗർ 2022 ആഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തും. വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി അറിയിച്ചത്.
‘സമയമായി. ഒരു നീണ്ട യാത്ര വളരെ പ്രധാനപ്പെട്ട രണ്ട് തീയതികളിൽ അവസാനിക്കുന്നു! റെഡി ആയി ഇരുന്നുകൊള്ളൂ, വിജയ് ദേവെരകൊണ്ട ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ 31ന് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ സിനിമയിൽ അതിഥി താരമായി എത്തുന്നുണ്ട് ബോക്‌സറായാണ് വിജയ് ദേവെരകൊണ്ട എത്തുന്ന ചിത്രം സവിധാനം ചെയ്യുന്നത് പുരി ജഗന്നാഥ് ആണ് . അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.