Trending

ഒഞ്ചിയത്ത് ആര്‍എംപി മുന്നേറ്റം; കോഴിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

kerala local body election 2020 rmp in onchiyam

വടകര ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍. സംസ്ഥാനത്ത് ആര്‍എംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആര്‍എംപിയുടെ, ടിപി ചന്ദ്രശേഖരന്റെ തട്ടകത്തില്‍ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ത്തന്നെ പാര്‍ട്ടി മുന്നിലെത്തുന്നു.

കോഴിക്കോട് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ യുഡിഎഫിന് അനൂകൂലമായ തരംഗമാണ് കാണുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എല്‍ഡിഎഫ് ജയിച്ചു. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്ത് നടന്നത്. ഒഞ്ചിയം അടക്കം വടകരയിലെ നാലു പഞ്ചായത്തുകളില്‍ സിപിഎമ്മിനെതിരെ ഒരുമിച്ച് നിന്നാണ് ആര്‍എംപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാന്‍ കോണ്‍ഗ്രസുമായി ആര്‍എംപി അടവ് നയത്തിന് രൂപം നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!