Announcements

അറിയിപ്പുകൾ

ഗതാഗത നിയന്ത്രണംകോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കിഫ്ബി- മലയോര ഹൈവേ തലയാട്- മലപുറം (പടിക്കൽ വയൽ -21/6 മൈൽ) റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 18 മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് കോഴിക്കോട്/ വയനാട് ഡിവിഷൻ അറിയിച്ചു.അഭിമുഖംകോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഫാമിലി മെഡിസിൻ, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി എന്നീ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 70,000/രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ് ഡിഗ്രി/ ട്രാവൻകൂർ കൊച്ചിൻ /കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫാമിലി മെഡിസിൻ വകുപ്പിലേക്ക് ഫാമിലി മെഡിസിൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ഉള്ളവർക്കും കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വകുപ്പിലേക്ക് എംസിഎച്ച് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി ഉള്ളവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം ഓഫീസിൽ നിന്നും അന്നേദിവസം ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ചു യോഗ്യതകളും വയസ്സ് മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പൽ ഓഫീസിൽ നവംബർ 25 രാവിലെ 11 മണിക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2350205ക്വട്ടേഷൻ ക്ഷണിച്ചുകോഴിക്കോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പാടി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (40 വിദ്യാത്ഥിനികൾ) ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (72 വിദ്യാത്ഥിനികൾ) 2023-24 അധ്യയന വർഷം സാനിറ്ററി നാപ്കിൻ ബേർണിംഗ് മെഷീൻ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് നവംബർ 23 ഉച്ചക്ക് 3 മണിക്ക് മുൻപായി ലഭിക്കണം. അന്നേ ദിവസം 3.30 മണിക്ക് ക്വട്ടേഷനുകൾ തുറക്കും.കൂടുതൽ വിവരങ്ങൾക്ക്: 0495 2376364ഭരണഘടനാ പ്രസംഗമത്സരം 21ന്ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്റ് സയൻസ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വാഗ്മി 2023 എന്ന പേരിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഉത്തരമേഖല സെമിഫൈനൽ മത്സരം കോഴിക്കോട് ഗവ. ലോ കോളേജിൽ നവംബർ 21ന് രാവിലെ 11 മണിക്ക് നടക്കും. ആശയവിനിമയ പരിപാടിമദ്രാസ് റെജിമെന്‍റിന്‍റെ കീഴിലുള്ള വിമുക്തഭാടന്മാരുടെയും വീര്‍നാരികളുടെയും വൺ ടു വൺ ആശയവിനിമയ പരിപാടി സൈനിക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മദ്രാസ് റെജിമെന്‍റിന്‍റെ അധികൃതരുമായി നവംബർ 21 -ന് രാവിലെ 10 മണി മുതൽ 1മണിവരെ ജില്ലാ സൈനികക്ഷേമ ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തുന്നു. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ആഫീസർ അറിയിച്ചു.2023 നവംബർ 16ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായംതിരുവനന്തപുരം പൂജപ്പുരയിൽ എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായത്തിന്അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളേജ് / മെഡിക്കൽ കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെ കോളേജ് അധ്യാപകർക്ക് അപേക്ഷിക്കാം. ഗവേഷണതാത്പര്യമുള്ള ഭിന്നശേഷിക്കാരായ യോഗ്യതയുള്ള വ്യക്തികൾക്കും സർക്കാർ എൻജിനിയറിംഗ് കോളേജ് / മെഡിക്കൽ കോളേജ് / ഇതര സർക്കാർ കോളേജ്/ എയ്ഡഡ് കോളേജ് മുഖേന ധനസഹായത്തിന് അപേക്ഷിക്കാം. കേരളത്തിലെ എൻജിനിയറിംഗ് കോളേജ്/ മെഡിക്കൽകോളേജ്/ എയ്ഡഡ് കോളേജ്/ കോസ്റ്റ് ഷെയറിംഗ് കോളേജ്/ ഇതര സർക്കാർ കോളേജ്/ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷ നൽകാം.മേൽ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡിസംബർ 12 വരെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ. ഫോൺ : 0471-2345627, 8289827857.പി.എൻ.എക്‌സ്. 5492/2023 തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ 22നു ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു/ബി.കോം പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 21 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.പി.എൻ.എക്‌സ്. 5493/2023സൗജന്യപരിശീലനം കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി സൗജന്യമായി നടത്തുന്ന കോഴ്സുകളിൽ അപേക്ഷിക്കാം. ബുക്ക് ബൈഡിംഗ്, ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്‌സുകളാണുള്ളത്. അപേക്ഷാ ഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷാഫോം 20ന് മുമ്പ് പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8289827857, 0471 2345627.പി.എൻ.എക്‌സ്. 5494/2023ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർപദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്**നവജാത ശിശു സംരക്ഷണ വാരം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചുസംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവർത്തകർ വീടുകളിലെത്തി ആദ്യ ആഴ്ച മുതൽ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകൾ, കുഞ്ഞിന്റെ വളർച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികൾ ആനുകൂല്യങ്ങൾ എന്നിവ ആശപ്രവർത്തകർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ശിശുമരണനിരക്ക് 2021ൽ 6 ആയിരുന്നു. ഇപ്പോഴത് അഞ്ചിനടുത്താണ്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന് 2030-നകം നവജാതശിശു മരണനിരക്ക് 12-ൽ താഴുക എന്നതാണ്. ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു. അഞ്ചിൽ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്.നവജാതശിശു പരിചരണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നിലവിൽ കേരളത്തിൽ 24 എസ്.എൻ.സി.യു. പ്രവർത്തിക്കുന്നു. ഇത് കൂടാതെ 64 എൻ.ബി.എസ്.യു., 101 എൻ.ബി.സി.സി. എന്നിവ സർക്കാർ മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.അപൂർവ രോഗങ്ങളുടെ ചികിത്സയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചു. 50 കുഞ്ഞുങ്ങൾക്ക് ഈ പദ്ധതി വഴി ചികിത്സ നൽകി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസായി ഉയർത്തിയിട്ടുണ്ട്. വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാമും ആരംഭിക്കുന്നു. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് കേരളത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ഹൃദ്യം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 6600 ഓളം കുഞ്ഞുങ്ങളേയാണ് ഇതിലൂടെ രക്ഷിക്കാനായത്.ഒരു വർഷം കേരളത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം ഒരു ലക്ഷത്തി പതിനായിരം കുട്ടികളാണ് ജനിക്കുന്നത്.ഗർഭിണിയാകുന്നത് മുതൽ കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നവജാത ശിശു സ്‌ക്രീനിംഗ് ആയ ശലഭം നടപ്പിലാക്കി വരുന്നു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൗൺസിലർ ഡി.ആർ. അനിൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന, ഡെപ്യൂട്ടി ഡയക്ടർ ഡോ. സന്ദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ജില്ലാ പ്രോഗ്രാം മാനേജർ ആശാ വിജയൻ, സ്റ്റേറ്റ് ന്യൂ ബോൺ റിസോഴ്സ് സെന്റർ നോഡൽ ഓഫീസർ രാധിക, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ യു.ആർ. രാഹുൽ, ആർ.സി.എച്ച്. ഓഫീസർ ഡോ. കൃഷ്ണവേണി, ഐ.എ.പി., എൻ.എൻ.എഫ്. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പി.എൻ.എക്‌സ്. 5495/2023പ്ലാസ്റ്റിക് റീസൈക്ലിങ്ങിൽ ഏകദിന പരിശീലനംവ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരിയിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ നവംബർ 28ന് ‘പ്ലാസ്റ്റിക് റീസൈക്ലിങ്’ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7907856226, cfscchry@gmail.com.പി.എൻ.എക്‌സ്. 5496/2023എൽ.എൽ.എം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ2023-24 ലെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov. ൽ സൗകര്യമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.പി.എൻ.എക്‌സ്. 5497/2023അപാകതകൾ പരിഹരിക്കുന്നതിന് അവസരം2023-24 അധ്യയന വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നവംബർ 10ലെ വിജ്ഞാപനപ്രകാരം പുതിയതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനും അവസരം നവംബർ 17ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in മുഖേന അപാകതകൾ പരിഹരിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2525300.പി.എൻ.എക്‌സ്. 5498/2023‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും’ദ്വിദിന മാധ്യമ ശില്പശാല ഇന്നുമുതൽ (നവംബർ 17)കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമ പ്രവർത്തകർക്കായി പീച്ചി കെ.എഫ്.ആർ.ഐ-യിൽ നവംബർ 17, 18 തീയതികളിൽ ബാലാവകാശ നിയമവും ലിംഗനീതിയും സംബന്ധിച്ച ശിൽപശാല നടത്തും. നവംബർ 17-ന് രാവിലെ 10.30-ന് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിക്കും. യൂണിസെഫ് കമ്യൂണിക്കേഷൻ കൺസൾട്ടന്റ് ബേബി അരുൺ, അക്കാദമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ്, കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് എം.വി.വിനീത, മാധ്യമ പ്രവർത്തകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, തൃശൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് രാധിക ഒ., എസ്.ബിജു (ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ), സുനിൽ പ്രഭാകർ (മാതൃഭൂമി മീഡിയ സ്‌കൂൾ), അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ എന്നിവർ പങ്കെടുക്കും. മുഖ്യധാരാ മാധ്യമപ്രവർത്തകർ, പ്രാദേശിക പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി 80 പേരോളം പങ്കെടുക്കും. ബാലനീതി സംബന്ധിച്ച അന്തർദേശീയ, ദേശീയ നിയമങ്ങൾ സംബന്ധിച്ച് ശിൽപശാലയിൽ വിദഗ്ദ്ധർ സംസാരിക്കും. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാർത്തകൾ എങ്ങനെ കണ്ടുപിടിക്കാമെന്നതിൽ വിദഗ്ദ്ധ പരിശീലനവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.പി.എൻ.എക്‌സ്. 5499/2023 എം.ഫാം പ്രവേശനം : ഒന്നാംഘട്ട അലോട്ട്‌മെന്റ് പി.ജി ഫാർമസി (എം.ഫാം) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി കേരള സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും അവർ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ www.cee.kerala.gov.in ൽ നൽകിയിട്ടുള്ള ‘M.pharm 2022-Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ 20ന് വൈകിട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട കോളജുകളിൽ അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുളള രേഖകൾ സഹിതം ഹാജരായി മുഴുവൻ ഫീസും അടച്ച് പ്രവേശനം നേടണം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ : 0471 2525300പി.എൻ.എക്‌സ്. 5500/2023 –Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb5QRPz4aLBANs0bPUAbizG3%2BvhEzaZ4HyZnJvwNg-cP2w%40mail.gmail.com.ഗതാഗത നിയന്ത്രണംകോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കിഫ്ബി- മലയോര ഹൈവേ തലയാട്- മലപുറം (പടിക്കൽ വയൽ -21/6 മൈൽ) റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 18 മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് കോഴിക്കോട്/ വയനാട് ഡിവിഷൻ അറിയിച്ചു.അഭിമുഖംകോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഫാമിലി മെഡിസിൻ, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി എന്നീ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 70,000/രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ് ഡിഗ്രി/ ട്രാവൻകൂർ കൊച്ചിൻ /കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫാമിലി മെഡിസിൻ വകുപ്പിലേക്ക് ഫാമിലി മെഡിസിൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ഉള്ളവർക്കും കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വകുപ്പിലേക്ക് എംസിഎച്ച് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി ഉള്ളവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം ഓഫീസിൽ നിന്നും അന്നേദിവസം ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ചു യോഗ്യതകളും വയസ്സ് മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പൽ ഓഫീസിൽ നവംബർ 25 രാവിലെ 11 മണിക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2350205ക്വട്ടേഷൻ ക്ഷണിച്ചുകോഴിക്കോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പാടി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (40 വിദ്യാത്ഥിനികൾ) ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (72 വിദ്യാത്ഥിനികൾ) 2023-24 അധ്യയന വർഷം സാനിറ്ററി നാപ്കിൻ ബേർണിംഗ് മെഷീൻ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് നവംബർ 23 ഉച്ചക്ക് 3 മണിക്ക് മുൻപായി ലഭിക്കണം. അന്നേ ദിവസം 3.30 മണിക്ക് ക്വട്ടേഷനുകൾ തുറക്കും.കൂടുതൽ വിവരങ്ങൾക്ക്: 0495 2376364ഭരണഘടനാ പ്രസംഗമത്സരം 21ന്ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്റ് സയൻസ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വാഗ്മി 2023 എന്ന പേരിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഉത്തരമേഖല സെമിഫൈനൽ മത്സരം കോഴിക്കോട് ഗവ. ലോ കോളേജിൽ നവംബർ 21ന് രാവിലെ 11 മണിക്ക് നടക്കും. ആശയവിനിമയ പരിപാടിമദ്രാസ് റെജിമെന്‍റിന്‍റെ കീഴിലുള്ള വിമുക്തഭാടന്മാരുടെയും വീര്‍നാരികളുടെയും വൺ ടു വൺ ആശയവിനിമയ പരിപാടി സൈനിക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മദ്രാസ് റെജിമെന്‍റിന്‍റെ അധികൃതരുമായി നവംബർ 21 -ന് രാവിലെ 10 മണി മുതൽ 1മണിവരെ ജില്ലാ സൈനികക്ഷേമ ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തുന്നു. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ആഫീസർ അറിയിച്ചു.2023 നവംബർ 16ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായംതിരുവനന്തപുരം പൂജപ്പുരയിൽ എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായത്തിന്അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളേജ് / മെഡിക്കൽ കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെ കോളേജ് അധ്യാപകർക്ക് അപേക്ഷിക്കാം. ഗവേഷണതാത്പര്യമുള്ള ഭിന്നശേഷിക്കാരായ യോഗ്യതയുള്ള വ്യക്തികൾക്കും സർക്കാർ എൻജിനിയറിംഗ് കോളേജ് / മെഡിക്കൽ കോളേജ് / ഇതര സർക്കാർ കോളേജ്/ എയ്ഡഡ് കോളേജ് മുഖേന ധനസഹായത്തിന് അപേക്ഷിക്കാം. കേരളത്തിലെ എൻജിനിയറിംഗ് കോളേജ്/ മെഡിക്കൽകോളേജ്/ എയ്ഡഡ് കോളേജ്/ കോസ്റ്റ് ഷെയറിംഗ് കോളേജ്/ ഇതര സർക്കാർ കോളേജ്/ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷ നൽകാം.മേൽ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡിസംബർ 12 വരെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ. ഫോൺ : 0471-2345627, 8289827857.പി.എൻ.എക്‌സ്. 5492/2023 തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ 22നു ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു/ബി.കോം പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 21 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.പി.എൻ.എക്‌സ്. 5493/2023സൗജന്യപരിശീലനം കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി സൗജന്യമായി നടത്തുന്ന കോഴ്സുകളിൽ അപേക്ഷിക്കാം. ബുക്ക് ബൈഡിംഗ്, ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്‌സുകളാണുള്ളത്. അപേക്ഷാ ഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷാഫോം 20ന് മുമ്പ് പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8289827857, 0471 2345627.പി.എൻ.എക്‌സ്. 5494/2023ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർപദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്**നവജാത ശിശു സംരക്ഷണ വാരം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചുസംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവർത്തകർ വീടുകളിലെത്തി ആദ്യ ആഴ്ച മുതൽ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകൾ, കുഞ്ഞിന്റെ വളർച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികൾ ആനുകൂല്യങ്ങൾ എന്നിവ ആശപ്രവർത്തകർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ശിശുമരണനിരക്ക് 2021ൽ 6 ആയിരുന്നു. ഇപ്പോഴത് അഞ്ചിനടുത്താണ്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന് 2030-നകം നവജാതശിശു മരണനിരക്ക് 12-ൽ താഴുക എന്നതാണ്. ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു. അഞ്ചിൽ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്.നവജാതശിശു പരിചരണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നിലവിൽ കേരളത്തിൽ 24 എസ്.എൻ.സി.യു. പ്രവർത്തിക്കുന്നു. ഇത് കൂടാതെ 64 എൻ.ബി.എസ്.യു., 101 എൻ.ബി.സി.സി. എന്നിവ സർക്കാർ മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.അപൂർവ രോഗങ്ങളുടെ ചികിത്സയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചു. 50 കുഞ്ഞുങ്ങൾക്ക് ഈ പദ്ധതി വഴി ചികിത്സ നൽകി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസായി ഉയർത്തിയിട്ടുണ്ട്. വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാമും ആരംഭിക്കുന്നു. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് കേരളത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ഹൃദ്യം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 6600 ഓളം കുഞ്ഞുങ്ങളേയാണ് ഇതിലൂടെ രക്ഷിക്കാനായത്.ഒരു വർഷം കേരളത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം ഒരു ലക്ഷത്തി പതിനായിരം കുട്ടികളാണ് ജനിക്കുന്നത്.ഗർഭിണിയാകുന്നത് മുതൽ കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നവജാത ശിശു സ്‌ക്രീനിംഗ് ആയ ശലഭം നടപ്പിലാക്കി വരുന്നു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൗൺസിലർ ഡി.ആർ. അനിൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന, ഡെപ്യൂട്ടി ഡയക്ടർ ഡോ. സന്ദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ജില്ലാ പ്രോഗ്രാം മാനേജർ ആശാ വിജയൻ, സ്റ്റേറ്റ് ന്യൂ ബോൺ റിസോഴ്സ് സെന്റർ നോഡൽ ഓഫീസർ രാധിക, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ യു.ആർ. രാഹുൽ, ആർ.സി.എച്ച്. ഓഫീസർ ഡോ. കൃഷ്ണവേണി, ഐ.എ.പി., എൻ.എൻ.എഫ്. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പി.എൻ.എക്‌സ്. 5495/2023പ്ലാസ്റ്റിക് റീസൈക്ലിങ്ങിൽ ഏകദിന പരിശീലനംവ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരിയിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ നവംബർ 28ന് ‘പ്ലാസ്റ്റിക് റീസൈക്ലിങ്’ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7907856226, cfscchry@gmail.com.പി.എൻ.എക്‌സ്. 5496/2023എൽ.എൽ.എം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ2023-24 ലെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov. ൽ സൗകര്യമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.പി.എൻ.എക്‌സ്. 5497/2023അപാകതകൾ പരിഹരിക്കുന്നതിന് അവസരം2023-24 അധ്യയന വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നവംബർ 10ലെ വിജ്ഞാപനപ്രകാരം പുതിയതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനും അവസരം നവംബർ 17ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in മുഖേന അപാകതകൾ പരിഹരിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2525300.പി.എൻ.എക്‌സ്. 5498/2023‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും’ദ്വിദിന മാധ്യമ ശില്പശാല ഇന്നുമുതൽ (നവംബർ 17)കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമ പ്രവർത്തകർക്കായി പീച്ചി കെ.എഫ്.ആർ.ഐ-യിൽ നവംബർ 17, 18 തീയതികളിൽ ബാലാവകാശ നിയമവും ലിംഗനീതിയും സംബന്ധിച്ച ശിൽപശാല നടത്തും. നവംബർ 17-ന് രാവിലെ 10.30-ന് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിക്കും. യൂണിസെഫ് കമ്യൂണിക്കേഷൻ കൺസൾട്ടന്റ് ബേബി അരുൺ, അക്കാദമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ്, കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് എം.വി.വിനീത, മാധ്യമ പ്രവർത്തകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, തൃശൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് രാധിക ഒ., എസ്.ബിജു (ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ), സുനിൽ പ്രഭാകർ (മാതൃഭൂമി മീഡിയ സ്‌കൂൾ), അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ എന്നിവർ പങ്കെടുക്കും. മുഖ്യധാരാ മാധ്യമപ്രവർത്തകർ, പ്രാദേശിക പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി 80 പേരോളം പങ്കെടുക്കും. ബാലനീതി സംബന്ധിച്ച അന്തർദേശീയ, ദേശീയ നിയമങ്ങൾ സംബന്ധിച്ച് ശിൽപശാലയിൽ വിദഗ്ദ്ധർ സംസാരിക്കും. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാർത്തകൾ എങ്ങനെ കണ്ടുപിടിക്കാമെന്നതിൽ വിദഗ്ദ്ധ പരിശീലനവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.പി.എൻ.എക്‌സ്. 5499/2023 എം.ഫാം പ്രവേശനം : ഒന്നാംഘട്ട അലോട്ട്‌മെന്റ് പി.ജി ഫാർമസി (എം.ഫാം) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി കേരള സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും അവർ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ www.cee.kerala.gov.in ൽ നൽകിയിട്ടുള്ള ‘M.pharm 2022-Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ 20ന് വൈകിട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട കോളജുകളിൽ അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുളള രേഖകൾ സഹിതം ഹാജരായി മുഴുവൻ ഫീസും അടച്ച് പ്രവേശനം നേടണം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ : 0471 2525300പി.എൻ.എക്‌സ്. 5500/2023 –Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb5QRPz4aLBANs0bPUAbizG3%2BvhEzaZ4HyZnJvwNg-cP2w%40mail.gmail.com.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Announcements News

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കോഴിക്കോട്‌ ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ ടു,
Announcements News

അറിയിപ്പുകൾ

അറിയിപ്പുകൾ പി എസ്‌ സി അറിയിപ്പ് 30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍
error: Protected Content !!