11 വർഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും പത്രലേഖ പോളും വിവാഹിതരായി.തിങ്കളാഴ്ച ഛണ്ഡീഗഡില്‍ വെച്ചായിരുന്നു വിവാഹം.
“ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസഖി, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭർത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ…” വിവാഹചിത്രങ്ങൾ പങ്കുവച്ച് രാജ്കുമാർ കുറിച്ചു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍ക്കൊള്ളിച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
രാംഗോപാൽ വർമയുടെ രൺ എന്ന ചിത്രത്തിലൂടെയാണ് രാജ്കുമാർ റാവു സിനിമയിലെത്തിയത്. ഷാഹിദിലെ അഭിനയത്തിന് 2014 ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മോഡലിങ് രംഗത്ത് പ്രവർത്തിക്കുകയായിരുന്ന പത്രലേഖ 2014 ൽ രാജ്കുമാർ റാവു നായകനായ സിറ്റി ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.