National News

ഇന്ധന വില;സംസ്ഥാനസര്‍ക്കാരുകളോട് ചോദിക്കൂവെന്ന് കേന്ദ്ര ധനമന്ത്രി

ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ സംസ്ഥാനസര്‍ക്കാരുകളോട് ചോദിക്കൂവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർഥിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായും, ധനമന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.

കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.ജിഎസ്ടി കൗൺസിൽ നിരക്ക് നിശ്ചയിക്കാത്തിനാൽ, പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും അവർ വ്യക്തമാക്കി ഉയര്‍ന്ന ഇന്ധനവിലയെ കുറിച്ച്, ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരുകളോടാണ് ചോദിക്കേണ്ടതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ദീപാവലിയുടെ തലേ ദിവസമാണ് കേന്ദ്ര സർക്കാർ, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചത്. വില വർധനയിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!