International News

‘ഞാന്‍ തെരഞ്ഞെടുപ്പ് ജയിച്ചു’; പുതിയ പോസ്റ്റുമായി ട്രംപ്

Trump Is Right: Fake News Is Real — But It's Not What You Think |  Cognoscenti

സോഷ്യല്‍മീഡിയയില്‍ താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന പുതിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നുതന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ജോ ബൈഡന്‍ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം ജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തെരഞ്ഞെടുപ്പായിരുന്നു’ ഇങ്ങനെയായിരുന്നു ട്വീറ്റ്.

അതേസമയം നേരത്തേ ഭരണമാറ്റത്തിന്റെ സൂചന പരോക്ഷമായി നല്‍കുകയും ചെയ്തിരുന്നു. ‘നിലവിലെ സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍ ഭരണം മാറുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല’ എന്നായിരുന്നു പരാമര്‍ശം. തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്ന് ജോ ബൈഡന്‍ നേരത്തേ വിജയിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!