Trending

അറിയിപ്പുകൾ

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്) സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി – പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റ് അര്‍ഹരായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ ഡി.ടിപി. ഓപ്പറേറ്റര്‍ ഗ്രേഡ് 2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് -2, പ്ലേറ്റ് മേക്കര്‍ ഗ്രേഡ് -2 തസ്തികകളിലേക്ക് കേരള പി.എസ്.സി മുഖേന നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, ബൈരായിക്കുളം സ്‌ക്കൂള്‍ ബില്‍ഡിംഗ്, റാം മോഹന്‍ റോഡ്, ശിക്ഷക് സദന് പിന്‍വശം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ (0495) 2723666, 2356591, 9400453069. വെബ്‌സൈറ്റ് : www.captkerala.com.

സ്വയംതൊഴില്‍ വായ്പ പദ്ധതി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴിലിനായി ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം. കെസ്‌റു / മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരും അശരണരുമായ വനിതകള്‍ക്കുളള പലിശ രഹിത വായ്പ) എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളില്‍ മേല്‍ 20- 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോമുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നു സൗജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് വിളിക്കാം: 0495 -2370179.

ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്സ്: പ്രവേശനം ആരംഭിച്ചു

മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ – 9526871584, 7561866186

താൽക്കാലിക അധ്യാപക നിയമനം

മണിയാറൻകുടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി. എച്ച്. എസ്. ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ അഗ്രികൾച്ചർ) അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടക്കും. യോഗ്യത (ബി എസ് സി അഗ്രികൾച്ചർ). യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 16 ന് രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

വാഹനം ആവശ്യമുണ്ട്

വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേയ്ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു . ടെണ്ടറുകള്‍ ഒക്‌ടോബര്‍ 30 ന് ഉച്ചക്ക് 1 മണി വരെ സ്വീകരിക്കും. അന്ന് ഉച്ച കഴിഞ്ഞ് 2.30 ന് തുറന്ന് പരിശോധിക്കും. ഫോൺ:04865 265268

ഇ.പി.എഫ് – ഇ.എസ്.ഐ. സംയുക്ത അദാലത്ത് ഒക്ടോബർ 28ന്

തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് ഈ മാസം 28 ന് നടക്കും. വണ്ടിപെരിയാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ .രാവിലെ ഒൻപതിന് രജിസ്ട്രേഷൻ തുടങ്ങും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പി. എഫ്. സംബന്ധിച്ച പരാതികൾ മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ, പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലോ, ഇ.എസ്.ഐ സംബന്ധമായ പരാതികൾ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ, 21 നകം ലഭ്യമാക്കണം.
പി.എഫ്. സംബന്ധമായ പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലും, ഇ.എസ്.ഐ സംബന്ധമായ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലും അയ്ക്കാം. പി. എഫ്. നമ്പർ, യു.എ.എൻ, പി.പി.ഓ.നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ, ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, എന്നിവ ബാധകമായത് ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി സമർപ്പിക്കാം. ഫോൺ : 9847731711 (പിഎഫ്), 9497401056 / 8921247470 (ഇഎസ്ഐസി ).

ക്വട്ടേഷൻ റദ്ദാക്കി

ഇടുക്കി ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വെ-സൈഡ് അമിനിറ്റി സെന്റര്‍, പാറേമാവ് കെട്ടിടം നടത്തിപ്പിനായി ആഗസ്റ്റ് 8 ന് നോട്ടീസ് നമ്പര്‍ ഡി.ടി.പി.സി/ഐ.ഡി.കെ. 5/2024 പ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഒക്ടോബർ 5 ന് ചേർന്ന ഗവേണിംഗ് ബോഡി തീരുമാനം എടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ മേല്‍ നമ്പര്‍ പ്രകാരം വിളിച്ചിരുന്ന ക്വട്ടേഷനിലെ 7-ാം നമ്പര്‍ – ആയി രേഖപ്പെടുത്തിയിട്ടുള്ള എ1/203/2005 വെ സൈഡ് അമിനിറ്റി സെന്റര്‍ പാറേമാവ് – ഹോട്ടലിനുള്ള ഫര്‍ണ്ണീച്ചര്‍, കിച്ചന്‍ സാമാഗ്രികള്‍ ഉള്‍പ്പെടെ എന്ന ക്വട്ടേഷന്‍ മാത്രം റദ്ദാക്കിയതായി ഇടുക്കി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു

മൂന്നാർ എൻജിനിയറിങ് കോളേജിൽ തൽസമയ പ്രവേശനം

മൂന്നാർ എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബിടെക് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ ഒഴിവുള്ള മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിൽ ഈ മാസം 18ന് രാവിലെ 11ന് തൽസമയ പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 9447570122, 9447578465.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!