ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി നൽകുന്ന മഹാത്മജി പുരസ്കാരം ലഭിച്ച കുന്ദമംഗലം എഎംഎൽപി സ്കൂളിലെ പ്രധാന അധ്യാപിക എൻ.പി നദീറ ടീച്ചർക്ക് കുന്ദമംഗലത്ത് പൗരാവലി സ്വീകരണം നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ യു സി രാമൻ, ഖാലിദ് കിളിമുണ്ട, ബാബു നെല്ലൂളി ,ജയശങ്കർ, സിവി സംജിത്ത്, വത്സൻ മഠത്തിൽ,പിടിഎ പ്രസിഡണ്ട് കെകെ ഷമീൽ, പ്രോഗ്രാം കൺവീനർ ഷാജു, ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ ജെസ്ലി, ജിജിത്ത് പൈങ്ങോട്ടുപുറം, ബഷീർ പടനിലം എന്നിവർ സംബന്ധിച്ചു.