International

അടുത്ത വർഷം ‘ശക്തമായ എൽ നിനോ’യ്ക്ക് സാധ്യത; പ്രവചനം നടത്തി അമേരിക്കൻ കാലാവസ്ഥ കേന്ദ്രം

ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ 2024 മാർച്ച് – മെയ് മാസങ്ങളിൽ ‘ശക്തമായ എൽ നിനോ’യ്ക്ക് (Super El Nino) സാധ്യത പ്രവചിച്ച് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻറെ കാലാവസ്ഥാ പ്രവചന കേന്ദ്രം. പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നുമെന്നും ഇത് ഇന്ത്യയിലെ മൺസൂണിൻറെ വരവിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയേക്കാമെന്നും മൺസൂൺ കാറ്റിനെ ദുർബലമാക്കുകയും മഴ കുറയാൻ കാരണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 -ൽ വർഷം സൂപ്പർ എൽ നിനോയ്ക്കുള്ള സാധ്യത മൂന്നിലൊന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നത്. ഇത് ഭക്ഷ്യ ഉൽപ്പാദനം, ജലലഭ്യത, എന്നിവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. ഇന്ത്യയിൽ, എൽ നിനോ പ്രതിഭാസം പൊതുവെ ദുർബലമാകുന്ന മൺസൂൺ കാറ്റുമായാണ് ബന്ധപ്പെടുന്നത്. ഇത് മൺസൂൺ കാലത്ത് മഴ കുറയാൻ ഇടയാക്കും. സൂപ്പർ എൽ നിനോയ്ക്ക് ഇന്ത്യയിലെ സാധാരണ കാലാവസ്ഥയെ തടസ്സപ്പെടുത്താൻ സാധിക്കുമെന്നും ഇത് പലപ്പോഴും തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ചില പ്രദേശങ്ങളിൽ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുമ്പോൾ മറ്റ് ഭാഗങ്ങളിൽ വരൾച്ചയായിരിക്കും ഫലം. എന്നാൽ ഉത്തരേന്ത്യയേ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ഈ കാലാവസ്ഥാ പ്രതിഭാസത്തിൻറെ സ്വാധീനത്തിൽ കുറവുണ്ടാകാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 -ൽ വർഷം സൂപ്പർ എൽ നിനോയ്ക്കുള്ള സാധ്യത 75% – 80% വരെയാണ്. ഇക്കാലത്ത് ഭൂമധ്യരേഖാ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാൾ കുറഞ്ഞത് 1.5 ഡിഗ്രി സെൽഷ്യൽ കൂടുതലായിരിക്കും. 1997-98 ലും 2015-16 -ലുമുണ്ടായതിന് സമാനമായി തീവ്രമായ താപനിലയും വരൾച്ചയും വെള്ളപ്പൊക്കവും ലോകമെമ്പാടും നാശം വിതച്ചതുപോലെ താപനില 2 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാൻ 30% സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!