ടെണ്ടർ ക്ഷണിച്ചു
ബാലുശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള കാർ / ജീപ്പ് ഉടമകൾക്ക് ടെണ്ടർ സമർപ്പിക്കാവുന്നതാണ്. ടെണ്ടർ ഫോറം ഒക്ടോബർ 18 മുതൽ നവംബർ ആറിന് ഉച്ചക്ക് ഒരു മണി വരെ. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ ആറ് ഉച്ചക്ക് 2.30 വരെ. ഫോൺ 0496 2705228
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ ക്ലാസ് റൂമുകളിലെ ആറ് ജനാലകളിൽ കമ്പി കൊതുകുവല സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് ,കോഴിക്കോട്,വെസ്റ്റ് ഹിൽ (പി ഒ ), 673005 . എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഒക്ടോബർ 26 ഉച്ചക്ക് 2 മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. www.geckkd.ac.in
നിയമനം നടത്തുന്നു
കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി പകൽ വീടുകളിലേയ്ക്ക് കെയർടേക്കർ, കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കെയർടേക്കർ യോഗ്യത : പ്രീഡിഗ്രി/പ്ലസ്ടു. ജെറിയാട്രിക് കൌൺസിലിങ്ങ് അധിക യോഗ്യത. പ്രായപരിധി 18 – 46 വയസ്സ്. കുക്ക് യോഗ്യത : എസ്.എസ്.എൽ.സിയും പ്രവൃത്തി പരിചയവും പ്രായപരിധി 18 – 46 വയസ്സ്. താൽപര്യമുള്ളവർ ഒക്ടോബർ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2461197
യുജിസി നെറ്റ് കോച്ചിംഗ്
ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ഹ്യൂമാനിറ്റീസ് പേപ്പർ I,
കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ II, ഇംഗ്ലീഷ് പേപ്പർ II, കോമേഴ്സ് പേപ്പർ II എന്നീ വിഷയങ്ങളിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. പ്രസ്തുത വിഷയങ്ങളിൽ പിജി കഴിഞ്ഞവർക്കും പി ജി ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഫോൺ : 9495069307 , 8547005029