കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ അച്ഛൻ എഴുതിയ കത്തുവായിച്ച് കരഞ്ഞ് സിനിമാ താരം നവ്യാ നായർ.
ഒക്ടോബര്‍ 14-നാണ് നടി നവ്യ നായർ. 38-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന് എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്.
‘മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.’-എന്നായിരുന്നു നവ്യയുടെ അച്ഛന് പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്. . തന്റെ നല്ലകാലത്തും ചീത്തകാലത്തും കൂടെനിന്ന, തന്റേതെന്ന് വിളിക്കാവുന്ന ഒരു കൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷമെന്ന് നവ്യ വീഡിയോക്കൊപ്പം എഴുതിയ കുറിപ്പില്‍ പറയുന്നു. പിറന്നാള്‍ ആശംസ പറയാനായി സമ്മാനപ്പൊതിയുമായി ഉച്ചമുതല്‍ തന്നെ കാത്തുനിന്ന തന്റെ വിദ്യാര്‍ഥികളെ കുറിച്ചും നവ്യ കുറിപ്പില്‍ പറയുന്നുണ്ട്.

