Local News

ആത്മീയ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കണം- ഐ.എസ്.എം

ക്രൂരമായ നരബലിക്ക് പോലും കാരണമാകുന്ന മന്ത്രവാദം, ആഭിചാരം,കൂടോത്രം തുടങ്ങിയ ആത്മീയ ചൂഷഷണങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായിരിക്കണമെന്നും, ബോധവൽക്കരണം ശക്തമാക്കണമെന്നും ഐ.എസ്‌.എം മാങ്കാവ് മണ്ഡലം ‘യൂത്ത് അസംബ്ലി’ അഭിപ്രായപ്പെട്ടു. സാമൂഹിക ജീണതകൾക്ക് കാരണമാകുന്ന ലഹരിക്കെതിരെ വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ബോധവൽക്കരണം ശക്തമാക്കാനും സംഗമം തീരുമാനമെടുത്തു. കെ.എൻ.എം മണ്ഡലം സെക്രട്ടറി സി.സെയ്തുട്ടി ‘യൂത്ത് അസംബ്ലി’ ഉദ്ഘാടനം ചെയ്തു. ഷബീർ കൊടിയത്തൂർ,ബഷീർ പട്ടേൽത്താഴം,കുഞ്ഞഹമ്മദ് മാസ്റ്റർ, അഷ്റഫ് പട്ടേൽത്താഴം, അഹമ്മദ് നിസാർ, ജുനൈദ് സലഫി, യാസർ അറഫാത്ത്,ഫൈസൽ ഒളവണ്ണ എന്നിവർ സംസാരിച്ചു.
പുതിയ മണ്ഡലം ഭാരവാഹികളായി ഫിറോസ് പുത്തൂർമഠം(പ്രസിഡണ്ട്),അസ്‌ലം എം.ജി നഗർ(സെക്രട്ടറി), ഫസൽ പട്ടേൽത്താഴം(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!