വയനാട് ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം കിട്ടിയില്ലല്ലോ എന്ന ചോദ്യത്തില്‍ പ്രകോപിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ”പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്ക്’ എന്നായിരുന്നു മറുപടി.
കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. വയനാട് ദുരന്തത്തിന് ശേഷം പ്രളയ ദുരന്തമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സുരേഷ് ഗോപി പറഞ്ഞത്.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ദില്ലിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചുവെങ്കിലും നാളിതുവരെ ആ സഹായം വെറും വാഗ്ദാനമായി തന്നെ തുടരുകയാണ്.