News

കെവി ബഷീർ വധശ്രമം : മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി റാലി

മലപ്പുറം : അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ വധശ്രമത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുനിയിൽ ന്യൂ ബസാറിൽ സർവകക്ഷി പ്രതിഷേധ റാലി. നിലവിൽ ആറു പ്രതികളാണ് കേസിൽ പിടിയിലായത്. എന്നാൽ വിദേശത്ത് നിന്നും കൊട്ടേഷൻ നൽകിയ പ്രധാന പ്രതിയും, ഒപ്പം സഹായിച്ച മറ്റു പ്രതികളെയും പിടി കൂടാത്തതിലാണ് പ്രതിഷേധം

പ്രതിഷേധത്തിൽ റൈഹാന ബേബി (കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ), ശ്രീ. പ്രഭാകരൻ (CPIM), കെ എ നാസർ (IUML), കെ. മുനീർ (CPIM), പി. പി റഹ്മാൻ (IUML), ,എം കെ കുഞ്ഞു അഹമ്മദ്‌ (കോൺഗ്രസ് ), റഫീഖ് ബാബു (വെൽഫയർ പാർട്ടി ), ശിഹാബ്ദ്ധീൻ അൻവാരി (ഹുമാത്തുൽ ഇസ്ലാം ), ചെറിയാപ്പു മാസ്റ്റർ (ജമാഅത് ഇസ്ലാമി ), പി എ ഹമീദ് കുനിയിൽ (കേരള നദ്വത്തുൽ മുജാഹിദീൻ ), ശാക്കിർ ബാബു (മർകസു ദഅവ ) അബൂ വെങ്ങമണ്ണിൽ (പ്രഭാത് വായനശാല ), റഫീഖ് (അരുണോദയം വായനശാല ), എന്നിവർ പങ്കാളികളായി.

അതേസമയം കേസിലെ പ്രതികളിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു. മറ്റു പ്രതികളെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായും വിവരം പുറത്ത് വരുന്നുണ്ട്. ഇവരെ ഉടനെ അറസ്റ്റ് ചെയ്യും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!