അതിർത്തിയിൽ പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ വീരമൃത്യു. മലയാളി ജവാനായ കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
പാക് ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ വെച്ചാണ് രാജ്യത്തിനു വേണ്ടി ജവാൻ ജീവൻ നൽകിയത്. ബുധനാഴ്ച പുലർച്ചെയാണ് ബന്ധുക്കൾക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്.ഈ മാസം 25-ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം.
ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെയ്പ്പ് ഉണ്ടായത്.ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു മേജറിനും മൂന്ന് സൈനികർക്കും പരിക്കേറ്റുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

