kerala

54മത് കേരള ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു:മികച്ച നടൻ പ്രിത്വിരാജ്, മികച്ച ചിത്രം കാതൽ

54മത് കേരള ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ പ്രിത്വിരാജ് സുകുമാരൻ (ആടുജീവിതം), മികച്ച ചിത്രം കാതൽ.മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഉർവശി(ഉള്ളോഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർ പങ്കിട്ടു. മികച്ച സംവിധായാകൻ ബ്ലസി. മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട. ആടുജീവിതം, കാതൽ എന്നീ ചിത്രങ്ങൾ പുരസ്‌ക്കാരത്തിൽ മുന്നിട്ട് നിൽക്കുന്നു. നിരവധി പുരസ്‌കാരങ്ങൾ ചിത്രങ്ങൾക്ക് ലഭിച്ചു.മികച്ച പിന്നണി ഗായകൻ/ഗായകൻ- വിദ്യധരൻ മാസ്റ്റർ, ആൻ ആമി.കലാമൂല്യമുള്ള ചിത്രം -ആടുജീവിതം പ്രത്യേക പരാമർശം- ആടുജീവിതത്തിലെ കെ ആർ ഗോകുൽ(ഹക്കിം), കാതൽ ചിത്രത്തിലെ സുധി കോഴിക്കോട്,മന്ത്രി സജി ചെറിയാൻ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിച്ചത്.സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങളായി ഉണ്ടായിരുന്നത്.രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിംഗ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി.22 സിനിമ നവാഗത സംവിധായാകരുടേത് ആയിരുന്നു. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!