National News

വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന വയോധിക;സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന വയോധിക ദമ്പതികളുടെ ചിത്രം പങ്കുവച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വീടുകളിൽ ദേശീയപതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തില്‍ വൈറലായ ചിത്രം കൂടിയാണിത്.വയോധികയായ സ്ത്രീ വീപ്പയ്ക്കു മുകളിൽ കയറിനിന്ന് പതാക കെട്ടാൻ ശ്രമിക്കുന്നു. ഈ വീപ്പ താഴെനിന്ന് വയോധികൻ പിടിച്ചിട്ടുണ്ട്. വീപ്പയ്ക്കു സമീപം പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് സ്റ്റൂളും കാണാം. എന്നാല്‍ ചിത്രം എവിടെനിനുള്ളതാണെന്നോ ഏത് ദിവസത്തേയാണെന്നോ വ്യക്തമല്ല.‘സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ. ഏതൊരു അധ്യാപകനും പറഞ്ഞു മനസ്സിലാക്കി തരുന്നതിലും നന്നായി ഇവർ പറഞ്ഞു തരും. ജയ് ഹിന്ദ്’– എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്കുവച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!