National News

മധ്യപ്രദേശിൽ സ്കൂൾ വിദ്യാർഥിനികളായ സഹോദരിമാർ പീഡനത്തിനിരയായി; പ്രതികളിൽ ഒരാൾ ബി ജെപി നേതാവിന്റെ മകൻ

മധ്യപ്രദേശിൽ സഹോദരിമാർ പീഡനത്തിനിരയായി. 19ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെ തട്ടികൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മൂത്ത സഹോദരി കൂട്ടബലാത്സംഗത്തിനും അനുജത്തി പീഡനത്തിനും ഇരയായി. നാല് പ്രതികളിൽ ഒരാൾ ബിജെപി നേതാവിന്റെ മകനാണ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ തട്ടകമായ ദാതിയ അസംബ്ലി മണ്ഡലത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാർ. ഇതിനിടെ ഇവരെ തട്ടികൊണ്ട് പോവുകയും പ്രതികളിൽ ഒരാളായ രാംകിഷോർ യാദവിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് മൂത്ത സഹോദരിയെ കൂട്ടബലാത്സംഗത്തിനും അനുജത്തിയെ പീഡനത്തിനും ഇരയാക്കി.

സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹോദരിമാർ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനിടെ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാൻ ശ്രമിച്ച 19 കാരിയെ വീട്ടുകാർ രക്ഷപ്പെടുത്തി. 19 കാരിയെ ചികിത്സയ്ക്കായി ഝാൻസിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ മൂന്ന് പേരെ ഉന്നാവ് അറസ്റ്റ് ചെയ്തു. നാല് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.

മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹോദരിമാരുടെ വീട്ടുകാരും നാട്ടുകാരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!