National News

കലാപം അവസാനിക്കാതെ മണിപ്പൂർ; അക്രമികൾ മധ്യവയസ്കയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു;മുഖം വികൃതമാക്കി

കലാപം അവസാനിക്കാതെ മണിപ്പൂർ. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയിൽ ഇന്നലെ വൈകുന്നേരം ആയുധധാരികളായ അക്രമികൾ മധ്യവയസ്കയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി.

50 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികൾ സ്ത്രീയുടെ മുഖത്ത് നിറയൊഴിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ സ്ത്രീയുടെ മുഖം വികൃതമാക്കിയെന്നും പൊലീസ് പറഞ്ഞു. മാരിംഗ് നാഗ സമുദായത്തിൽപ്പെട്ട, കൊല്ലപ്പെട്ട സ്ത്രീ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ മണിപ്പൂർ പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. ആയുധധാരികളെന്ന് സംശയിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥർ പരിസര പ്രദേശങ്ങളിലും വീടുകളിലും തെരച്ചിൽ നടത്തുണ്ട്. അക്രമം രൂക്ഷമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ശനിയാഴ്ച മൂന്ന് ഒഴിഞ്ഞ ട്രക്കുകൾക്ക് തീയിട്ടു. അവാങ് സെക്‌മായിയിലാണ് അക്രമസംഭവം നടന്നത്. എൽപിജി സിലിണ്ടറുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ട്രക്കുകളാണ് അക്രമികൾ കത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!