ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്താനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.2021ലെ മെഡിക്കൽ ടേർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ ഭേദഗതി പ്രകാരം 20 ആഴ്ച കഴിഞ്ഞുള്ള ഗർഭഛിദ്രം അനുവദനീയമല്ല. എന്നാൽ, പീഡന കേസുകളിൽ അതിജീവിതയ്ക്കുൾപ്പെടെ 24 ആഴ്ച വരെ ഗർഭഛിദ്രം ഉപാധികളോടെ അനുവാദം നൽകാറുണ്ട്.ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ 25 കാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ നിരീക്ഷണം. വേര്‍പിരിഞ്ഞ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഈ മാസം 18 ന് യുവതി ഗര്‍ഭിണിയായിട്ട് 24 ആഴ്ച തികയും. ഈ സാഹചര്യത്തിലാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്.ഇന്നലെയായിരുന്നു കേസില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേട്ടത്. ഇതിന് ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.ഈ കേസില്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം നടന്നത്. അതിനാൽ ഈ സാഹചര്യം പ്രസ്തുത കേസിൽ ഇല്ലെന്ന് കോടതി വ്യക്തമാക്കി.ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദില്ലി ഹൈക്കോടതി ഉത്തരവിറക്കിയത്. നിലവിലെ നിയമത്തിൽ വിവാഹിതരല്ലാത്ത സ്ത്രീകളുടെ കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഈക്കാര്യത്തിലുള്ള ഭരണഘടനാപരമായ സാധുത കോടതി പിന്നീട് തീരുമാനിക്കും.