National News

തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ല;ബോംബെ ഹൈ കോടതി

തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.നരേന്ദ്ര മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരാൾ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാൾ തീവ്രവാദ പ്രവർത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.2006ൽ ഔറംഗാബാദിൽ നിന്ന് രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന ആയുധങ്ങൾ അടക്കം എടിഎസ് പിടികൂടിയ കേസിലാണ് വിധി.
ഇത് മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ എത്തിച്ചതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസിൽ 2016 ൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ബിലാൽ അബ്ദുൾ റസാഖാണ് ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്.ബിലാലിനെതിരെ മറ്റ് പ്രതികൾ നൽകിയ മൊഴികൾ മാത്രം കണക്കിലെടുക്കാനാകില്ല.
സിഡിആർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാതെ ബിലാൽ മറ്റ് പ്രതികളുമായി സമ്പർക്കം നടത്തിയെന്ന് വിചാരണ കോടതി വിധിച്ചത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിക്കണമെന്ന ബിലാലിന്റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!