വാർത്താ വെബ്‌സൈറ്റുകൾ, പത്രങ്ങൾ, അച്ചടിശാലകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ ഉടൻ അംഗീകാരം നൽകിയേക്കും.വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ പരാരമര്‍ശിക്കുന്ന സുപ്രധാനമായ ബില്ലാണ് പ്രസ് രജിസ്‌ട്രേഷല്‍ ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്‍ 2022.2019 നവംബര്‍ 25-ന് ബില്ലിന്റെ കരട് പുറത്തിറക്കി ജനാഭിപ്രായം തേടിയപ്പോള്‍ത്തന്നെ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.പുതിയ കരട് ബില്ലിൽ ഡിജിറ്റൽ വാർത്തകളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക് ആക്ടിന് (പി.ആര്‍.ബി) പകരമെന്ന രീതിയിലാണ് പുതിയ ബില്ല് കൊണ്ടുവരുന്നത്. രാജ്യത്തെ പത്രങ്ങളുടേയും പ്രസ്സുകളുടേയും പ്രവര്‍ത്തനം പി.ആര്‍.ബി അനുസരിച്ചായിരിക്കും.
ബില്ലിന്റെ കരട് രൂപം സമര്‍പ്പിച്ചപ്പോള്‍ വലിയ രീതിയില്‍ വിവധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ബില്‍ അംഗീകരിക്കുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും പൂട്ടുവീഴുമെന്നായിരുന്നു വിമര്‍ശനങ്ങള്‍. ബില്ല് മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെയും പത്രങ്ങള്‍ക്കൊപ്പംതന്നെ കണക്കാക്കി അവയുടെ രജിസ്ട്രേഷന്‍ ആവശ്യപ്പെടുന്നതായിരിക്കും പുതിയ നിയമം. ഇതോടെ, ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പര്‍ ഇന്‍ ഇന്ത്യക്ക് (ആര്‍.എന്‍.ഐ.) സമാനമായ പ്രസ് രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ ഡിജിറ്റല്‍മാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകളെ പുതിയ ബില്ലില്‍ നിര്‍വചിക്കുന്നുണ്ട്.
‘ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകളിലൂടെ ലിഖിത, ശബ്ദ, ദൃശ്യ, ഗ്രാഫിക്സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍’ എന്നാണ് നിര്‍വചനം. ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെക്കുറിച്ച് കരട് ബില്ലില്‍ കൂടുതലൊന്നും വിശദീകരിക്കുന്നില്ല.