സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ അക്ഷര ദീപം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വിവിധ വിദ്യാലയങ്ങളിലെ 55 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുന്ന സദ്യുദ്യമമാണ് അക്ഷരദീപം. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് മീഞ്ചന്തജി വി എച്ച് എസ് . സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കോഴിക്കോട് മേയർ ബീന ഫിലിപ്പ് നിർവഹിച്ചു.

വാർഡ് കൗൺസിലർ ശ്രീമതി രമ്യ സന്തോഷ് അധ്യക്ഷത വഹിച്ചു.വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ മേയറിൽ നിന്നും സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി. കോർപറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നാസർ പി കെ, വാർഡ് കൗൺസിലർ നിർമ്മല കെ, ടി. എസ് ബി.ഇ.എ. വൈസ് പ്രസിഡണ്ട് എം.പി.വിജേഷ്,എ.ഐ.ബി.ഇ.എ. ജില്ലാ ട്രഷറർ അനുഷ ബേക്കൽ എന്നിവർ സംസാരിച്ചു. അക്ഷര ദീപം കൺവീനർ അരുൺ മോഹൻ സ്വാഗതവും ടി.എസ്.ബി.ഇ.എ റീജിയണൽ ചെയർമാൻ ഉണ്ണിരാജു നന്ദിയും പറഞ്ഞു,

