പ്രധാനമന്ത്രി കിസാൻ സമ്മാന നിധി, നാളികേര ത്തിൻറെ താങ്ങുവില എന്നിവ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിൻറെ നടപടിക്കെതിരെ ചാത്തമംഗലം കൃഷിഭവനിൽ കർഷകമോർച്ച ധർണ നടത്തി. ധർണാ സമരം ബിജെപി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭം മൂലം കൃഷി നഷ്ടപ്പെട്ടവർക്ക് ഉടനെ സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു യോഗത്തിൽ കർഷകമോർച്ച മണ്ഡലം കമ്മിറ്റി അംഗം ഭരതൻ കരിക്കിനാരി അധ്യക്ഷത വഹിച്ചു. കർഷകമോർച്ച പഞ്ചായത്ത് പ്രസിഡൻറ് സുന്ദരൻ, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ജനാർദ്ദനൻ, ജനറൽ സെക്രട്ടറി സിബി ഐ എം, യുവമോർച്ച മണ്ഡലം പ്രസിഡൻറ് ശ്യാം പ്രകാശ് എന്നിവർ സംസാരിച്ചു