Entertainment News

വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്ക്;മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതിയെന്ന് സന്ദീപ് വാര്യർ

ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം മാലിക്കിന്റെ റിവ്യുവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു വെന്ന് സന്ദീപ് തന്റെ കുറിപ്പിൽ പറയുന്നു .

മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം . സിനിമയുടെ ഓവറാൾ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത് .
ആദ്യത്തെ 12 മിനിറ്റ് , സിംഗിൾ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല . സിംഗിൾ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു . സംഭാഷണങ്ങൾ പലതും വ്യക്തമല്ല.
സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്ക്.
ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് . ഭയങ്കരമാന റിയലിസം.
റമദാ പള്ളിക്കാർ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ് . സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത് .
ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്.
ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു .
ഷേർനി പോലെയുള്ള കിടു പടങ്ങൾ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!