മിൽമയുടെ മലബാർ മേഖലാ ടോൾഫ്രീ കസ്റ്റമർ കെയർ സർവീസ് പ്രവർത്തന ഉദ്ഘടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.ക്ഷീര വികസന മേഖല കുതിപ്പിന്റെ പാതയിൽ എന്ന് ചിഞ്ചുറാണി അഭിപ്രായപ്പെട്ടു കോവിഡ് പശ്ചാത്തലത്തിൽ തളരാതെ പിടിച്ച് നിൽക്കാൻ ഈ മേഖലക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കുന്ദമംഗലം എം ആർ ഡി എഫിൽ നടന്ന ചടങ്ങിൽ ക്ഷീര കർഷകർക്കുള്ള എം ആർ ഡി എഫ് ധനസഹായ വിതരണം തോട്ടത്തിൽ രവീന്ദ്രൻ നടത്തി, മിൽമ മലബാർ യൂണിയൻ മാനേജിങ് ഡയറക്ടർ പി മുരളി സ്വാഗതം പറഞ്ഞു, മലബാർ യൂണിയൻ ചെയർമാൻ കെ എസ് മണി അദ്ധ്യക്ഷത വഹിച്ചു, ജോർജ് കുട്ടി ജേക്കബ് ,അനിത പി ,സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

