യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോയി. റാഷിദ് ഖാമിസ് അല്‍ അഷ്മിയാണ് യുഎഇയിലേക്ക് മടങ്ങിപ്പോയത്.
തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയാണ് അറ്റാഷെ ഡല്‍ഹിയിലേക്ക് പോകുന്നത്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല അറ്റാഷെക്ക് ആയിരുന്നു. സ്വര്‍ണം അടങ്ങിയ ബാഗ് അറ്റാഷെയും പേരിലാണ് വന്നിരുന്നത്. ബാഗ് വന്ന ദിവസം അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. അറ്റാഷെയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടെയാണ് റഷീദ് ഖാമിസിന്റെ മടങ്ങിപ്പോക്ക്. സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ യുഎഇ അറ്റാഷെയെ തിരിച്ചുവിളിച്ചതാണെന്നും സൂചനയുണ്ട്.
സ്വര്‍ണം കൊണ്ടു വന്നതില്‍ ബന്ധമില്ലെന്നായിരുന്നു അറ്റാഷെയുടെ വിശദീകരണം.
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോയി

