National News

കർണാടകയിലെ മുഴുവൻ മന്ത്രിമാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാര്‍ഗെ; ജൂൺ ഇരുപത്തിയൊന്നിന് കൂടിക്കാഴ്ച

കർണാടകയിലെ മുഴുവൻ മന്ത്രിമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ മാസം 21ന് ഖാര്‍ഗെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി നേതൃത്വവുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായാണ് മന്ത്രിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഒപ്പം കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനെ കുറിച്ചും നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സംസ്ഥാനത്ത് നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെ കുറിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ കര്‍ണാടകയുടെ താത്പര്യങ്ങള്‍ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് നിരവധി പേര്‍ ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!